കുടിശ്ശിക നല്‍കിയില്ല; സര്‍വര്‍ സേവനം ഏജന്‍സി നിര്‍ത്തി,ടിക്കറ്റ് യന്ത്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി പഴയ തടി റാക്കിലേക്ക് 

കുടിശ്ശിക നല്‍കിയില്ല; സര്‍വര്‍ സേവനം ഏജന്‍സി നിര്‍ത്തി,ടിക്കറ്റ് യന്ത്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി പഴയ തടി റാക്കിലേക്ക് 

Published on

കെഎസ്ആര്‍ടിസി കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ടിക്കറ്റ് യന്ത്രങ്ങളുടെ സേവനം സ്വകാര്യ ഏജന്‍സി ഭാഗികമായി നിര്‍ത്തി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ആര്‍ടിസി. കളക്ഷന്‍ വിവരങ്ങള്‍, യാത്രക്കാരുടെ എണ്ണം തുടങ്ങിയവ ഓണ്‍ലൈനായി ഡിപ്പോയില്‍ നിന്ന് സര്‍വറിലേക്ക് നല്‍കാറാണ് പതിവ്. സര്‍വര്‍ സേവനം നല്‍കുന്നത് കമ്പനി നിര്‍ത്തിയതോടെ ഇത് ഭാഗികമായി നിലച്ചു. രണ്ടു കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് ഏജന്‍സി അവകാശപ്പെടുന്നത്. എന്നാല്‍ 19 ലക്ഷം മാത്രമേ ഏജന്‍സിക്ക് നല്‍കാനുള്ളു എന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി.

നേരത്തേ ഏജന്‍സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഡിപ്പോകളും സര്‍വറുമായുള്ള ബന്ധം തകരാറിലാകുമ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് സാധാരണ പരിഹരിച്ച് നല്‍കുന്നത്. ഇങ്ങനെ തകരാറിലാകുമ്പോള്‍ ഇവ പരിഹരിക്കാനായി സെര്‍വറിലേക്കെത്താന്‍ പാസ്വേഡ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ആ പാസ്വേഡ് ഇതുവരെ കമ്പനി കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടില്ല. കുടിശ്ശിക തീര്‍ക്കാതെ സര്‍വര്‍ തകരാറിലാവുകയാണെങ്കില്‍ പ്രശ്നം പരിഹരിച്ച് നല്‍കേണ്ട എന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്. ഇങ്ങനെ തകരാര്‍ പരിഹരിച്ച് കിട്ടാത്ത ഡിപ്പോകള്‍ പഴയ തടി റാക്കിലേക്ക് മടങ്ങേണ്ടി വരും.

 കുടിശ്ശിക നല്‍കിയില്ല; സര്‍വര്‍ സേവനം ഏജന്‍സി നിര്‍ത്തി,ടിക്കറ്റ് യന്ത്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി പഴയ തടി റാക്കിലേക്ക് 
കോപ്പിയടി തടയാന്‍ കാര്‍ട്ടണ്‍ ബോക്സ്; വിദ്യാര്‍ത്ഥികളുടെ തലയില്‍ വിചിത്ര വിദ്യാ പരീക്ഷണം 

തിരുവനന്തപുരം സെന്‍ട്രലടക്കം പല ഡിപ്പോകള്‍ക്കും ഇപ്പോള്‍ തന്നെ തടി റാക്കിലേക്ക് മാറാന്‍ നിര്‍ബന്ധിതമായി ദീര്‍ഘദൂര സര്‍വീസുകളില്‍ മെഷീന്‍ ഉപയോഗിക്കാന്‍ കഴിയാതായതോടെ വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പലപ്പോഴും സെസ് ടിക്കറ്റ് അടക്കം മൂന്നിലധികം ടിക്കറ്റ് നല്‍കേണ്ട അവസ്ഥയിലാണ് കണ്ടക്ടര്‍മാര്‍. ജിപിഎസ് ഘടിപ്പിക്കാത്ത പഴയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 7000 ഓഫ്‌ലൈന്‍ ടിക്കറ്റ് വാങ്ങാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി. ഇതിലൂടെ നിലവിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

 കുടിശ്ശിക നല്‍കിയില്ല; സര്‍വര്‍ സേവനം ഏജന്‍സി നിര്‍ത്തി,ടിക്കറ്റ് യന്ത്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി പഴയ തടി റാക്കിലേക്ക് 
‘ശിപായി ലഹളയെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്നാദ്യം വിളിച്ചത് കാള്‍ മാര്‍ക്‌സ്’; അമിത് ഷാ പറഞ്ഞത് കളവെന്ന് വാദം  
logo
The Cue
www.thecue.in