ഒരു രൂപാ നാണയവുമായി പ്രശാന്ത് ഭൂഷണ്‍ ; കോടതിയലക്ഷ്യ വിധിക്ക് ശേഷമുള്ള ആദ്യ പ്രതികരണം

ഒരു രൂപാ നാണയവുമായി പ്രശാന്ത് ഭൂഷണ്‍ ; കോടതിയലക്ഷ്യ വിധിക്ക് ശേഷമുള്ള ആദ്യ പ്രതികരണം
Published on

ഒരു രൂപാ നാണയം രാജീവ് ധവാനില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കോടതിയിലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപാ പിഴയാണ് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

ഒരു രൂപ പിടിച്ചുള്ള പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്

എന്റെ അഭിഭാഷകനും മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ രാജീവ് ധവാന്‍ കോടതിയലക്ഷ്യ വിധിക്ക് തൊട്ടുപിന്നാലെ ഒരു രൂപ സംഭാവന നല്‍കി. ഞാന്‍ അത് നന്ദിപൂര്‍വം സ്വീകരിച്ചു.

വിശദമായ വാര്‍ത്താ സമ്മേളനം നടത്തി കോടതിവിധിയോട് പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെയും അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പ്രശാന്ത് ഭൂഷണിനെതിരായ കേസ്. ട്വീറ്റുകള്‍ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും ഇകഴ്ത്തിക്കാട്ടുന്നതാണെന്ന് വിലയിരുത്തിയായിരുന്നു കോടതി നടപടി. രണ്ട് ട്വീറ്റുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നടപടി. ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഓടിക്കുന്നുന്നു. എന്നാല്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചിട്ടുമില്ല. ഇതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റ് ജൂണ്‍ 29 നായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്നും അതില്‍ സുപ്രീം കോടതിയുടെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് എന്തായിരുന്നുവെന്ന് ഭാവിയില്‍ ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്തും എന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

ഒരു രൂപാ നാണയവുമായി പ്രശാന്ത് ഭൂഷണ്‍ ; കോടതിയലക്ഷ്യ വിധിക്ക് ശേഷമുള്ള ആദ്യ പ്രതികരണം
പ്രശാന്ത് ഭൂഷണിനുള്ള ശിക്ഷ ഒരു രൂപ പിഴ, അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷത്തെ വിലക്കും

ഇവ കോടതിയലക്ഷ്യമാണെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തിയാണ് പരമോന്നത കോടതി പ്രശാന്ത് ഭൂഷണിന് ഒരു രൂപാ പിഴ വിധിച്ചത്. സെപ്റ്റംബര്‍ 15 നകം പിഴയടയ്ക്കണം. ഇല്ലെങ്കില്‍ മൂന്നുമാസം തടവും മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കും അനുഭവിക്കണം. ഓഗസ്റ്റ് 14 നാണ് സുപ്രീം കോടതി പ്രശാന്ത് ഭൂഷണിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ദുഷ്ടലാക്കില്ലാതെ വിമര്‍ശനം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയില്‍ വാദിച്ചിരുന്നു. ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്ന വിമര്‍ശനം മാത്രമാണ് അതെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂടാതെ മാപ്പു പറയില്ലെന്ന് പ്രശാന്ത് ഭൂഷണും വ്യക്തമാക്കി. ഉത്തമവിശ്വാസത്തില്‍ നിന്ന് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പുപറയുകയെന്നത് ആത്മവഞ്ചനയും നിന്ദയുമായിരിക്കുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.കോടതി കുറ്റമെന്ന് കണ്ടെത്തിയ കാര്യത്തില്‍ നിയമപരമായ എന്തുശിക്ഷ ചുമത്തിയാലും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ ഒരുക്കമാണ്. പൗരന്‍ എന്ന നിലയില്‍ അതെന്റെ ഉന്നതമായ ഉത്തരവാദിത്വമായാണ് കാണുന്നതെന്നുമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. അതേസമയം ശിക്ഷയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in