'ജിഡിപി കൂപ്പുകുത്തി, ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു, എന്നിട്ടും ചിന്ത പ്രധാനമന്ത്രിക്ക് പണിയുന്ന വീടിനെ കുറിച്ച്'; പ്രശാന്ത് ഭൂഷണ്‍

'ജിഡിപി കൂപ്പുകുത്തി, ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു, എന്നിട്ടും ചിന്ത പ്രധാനമന്ത്രിക്ക് പണിയുന്ന വീടിനെ കുറിച്ച്'; പ്രശാന്ത് ഭൂഷണ്‍
Published on

രാജ്യം കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലുമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സാമ്പത്തിക മേഖലയിലും ആരോഗ്യമേഖലയിലുമടക്കം രാജ്യം പ്രതിസന്ധി നേരിടുന്നതിനിടെയും കേന്ദ്രസര്‍ക്കാരിന്റെ ചിന്ത പ്രധാനമന്ത്രിക്കായി പണിയുന്ന വീടിനെ കുറിച്ചും പുതിയ പാര്‍ലമെന്റിനെ കുറിച്ചുമാണെന്ന് ട്വീറ്റില്‍ അദ്ദേഹം വിമര്‍ശിക്കുന്നു.

'12 കോടി ജനങ്ങള്‍ തൊഴില്‍രഹിതരായി, ജിഡിപി 24 ശതമാനം ഇടിഞ്ഞു, ചങ്ങാതിമാര്‍ രാജ്യം കൊള്ളയടിച്ച് സ്ഥലംവിട്ടു, കൊവിഡ് 1000 മടങ്ങ് വര്‍ധിച്ചു, ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു. ചൈന ലഡാക്ക് കൈവശപ്പെടുത്തി', സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

ഇത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും സര്‍ക്കാരിന്റെ കണ്ണ് പുതിയതായി പണിയുന്ന പാര്‍ലമെന്റ് മന്ദിരത്തിലും, പ്രധാനമന്ത്രിക്ക് പണിയുന്ന പുതിയ വീട്ടിലുമാണെന്നും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ജിഡിപി കൂപ്പുകുത്തി, ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു, എന്നിട്ടും ചിന്ത പ്രധാനമന്ത്രിക്ക് പണിയുന്ന വീടിനെ കുറിച്ച്'; പ്രശാന്ത് ഭൂഷണ്‍
'ആദ്യം ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കൂ, എന്നിട്ടാകാം ചാനലുകള്‍' ; സുദര്‍ശന്‍ ടിവി കേസില്‍ സുപ്രീം കോടതിയോട് കേന്ദ്രം

Related Stories

No stories found.
logo
The Cue
www.thecue.in