'രാജ്യത്ത് എന്ത് നടക്കുന്നു എന്ന് വിളിച്ചുപറയുന്നവരും, സര്‍ക്കാരിനെതിരെ പറയുന്നവരും ആക്രമിക്കപ്പെടുന്നു'; പ്രശാന്ത് ഭൂഷണ്‍

'രാജ്യത്ത് എന്ത് നടക്കുന്നു എന്ന് വിളിച്ചുപറയുന്നവരും, സര്‍ക്കാരിനെതിരെ പറയുന്നവരും ആക്രമിക്കപ്പെടുന്നു'; പ്രശാന്ത് ഭൂഷണ്‍
Published on

രാജ്യത്ത് എന്ത് നടക്കുന്നു എന്ന് വിളിച്ച് പറയുന്നവരും, സര്‍ക്കാരിനെതിരെ സംസാരിക്കുന്നരും ആക്രമിക്കപ്പെടുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കാരവാനിലെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണ്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ആക്രമിക്കുമ്പോള്‍ പൊലീസ് നോക്കു കുത്തികളാവുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സോഷ്യല്‍ മീഡിയയിലും തെരുവിലും ഒരു കൂട്ടര്‍ വിദ്വേഷം പടര്‍ത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്. ആരാണ് അപമാനിക്കപ്പെടേണ്ടത്, ആക്രമിക്കപ്പെടേണ്ടത് എന്നെല്ലാമുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം തന്നെയാണ് കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ ഫോളോവേഴ്സ് മാത്രമല്ല, അദ്ദേഹം ഫോളോ ചെയ്യുന്നവരും ഇതിന് മുതിരുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കുന്നവരിലും ഇത്തരം അക്രമികളുണ്ട്', പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

ഡല്‍ഹി കലാപത്തില്‍ കണ്‍മുന്നില്‍ ആളുകളെ മര്‍ദ്ദിക്കുന്നതും, കല്ലെറിയുന്നതും, സിസിടിവി തകര്‍ക്കുന്നതും കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും എന്നാല്‍ അക്രമികള്‍ക്ക് ജാമിയ ക്യാമ്പസിനുള്ളില്‍ കയറാന്‍ അനുവാദം കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഭരിക്കുന്ന പാര്‍ട്ടി രാജ്യത്തെ നശിപ്പിക്കുകയാണെന്നും, ഇതിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in