ആരെയാണ് നിങ്ങള്‍ വിഡ്ഢികളാക്കുന്നത്? ചൈനീസ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത കേന്ദ്രനടപടിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ആരെയാണ് നിങ്ങള്‍ വിഡ്ഢികളാക്കുന്നത്? ചൈനീസ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത കേന്ദ്രനടപടിക്കെതിരെ പ്രശാന്ത് ഭൂഷണ്‍
Published on

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചൈനീസ് ബാങ്കില്‍ നിന്ന് വലിയ തുക വായ്പയെടുത്ത് നാല് ദിവസത്തിനുള്ളി ചൈന ലഡാക്കിലെ നമ്മുടെ സൈനികരെ വധിച്ചു. കേന്ദ്രസര്‍ക്കാര്‍ ആരെയാണ് വിഡ്ഢികളാക്കുന്നതെന്നും ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നു.

'നമ്മുടെ ഭൂപ്രദേശത്തിന്റെ ആയിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലം ചൈനയെ കൈവശപ്പെടുത്താന്‍ അനുവദിച്ചതിന് പിന്നാലെ മോദി സര്‍ക്കാര്‍ ചൈനീസ് ബാങ്കില്‍ നിന്ന് വന്‍തുക വായ്പയെടുത്തു. നാല് ദിവസത്തിനുള്ളിലാണ് ചൈന ലഡാക്കിലെ നമ്മുടെ സൈനികരെ വധിച്ചത്. രണ്ട് മാസത്തിനു ശേഷം ചൈനയോടുള്ള രോഷം കാണിക്കാന്‍ ചില ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ആരെയാണ് നിങ്ങള്‍ വിഡ്ഢിയാക്കാന്‍ നോക്കുന്നത്'', ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനീസ് നിക്ഷേപം ഏറ്റവും കൂടുതലായുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്നാണ് കേന്ദ്രം വായ്പയെടുത്തത്. ഒരു ഭാഗത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങലെ പ്രേരിപ്പിക്കുകയും, മറുഭാഗത്ത് ചൈനീസ് നിക്ഷേപ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുക്കുകയും ചെയ്യുന്ന രീതിയാണ് മോദിയുടേതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in