'സ്വാതന്ത്ര്യസമര പോരാളികള്‍ നേടിയെടുത്ത ഇന്ത്യയില്‍ നിന്ന് എത്ര അകലെയാണ് ഇന്ന് നമ്മള്‍'; പ്രശാന്ത് ഭൂഷണ്‍

'സ്വാതന്ത്ര്യസമര പോരാളികള്‍ നേടിയെടുത്ത ഇന്ത്യയില്‍ നിന്ന് എത്ര അകലെയാണ് ഇന്ന് നമ്മള്‍'; പ്രശാന്ത് ഭൂഷണ്‍
Published on

സ്വാതന്ത്ര്യസമര പോരാളികള്‍ നേടിയെടുത്ത ഇന്ത്യയില്‍ നിന്ന് എത്ര അകലെയാണ് ഇന്നത്തെ ഇന്ത്യയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍ എന്തിന് വേണ്ടിയാണ് പോരാടിയതെന്ന് സ്വാനന്ത്ര്യദിനത്തില്‍ ഓര്‍ക്കണമെന്നും ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സ്വാതന്ത്ര്യസമര പോരാളികള്‍ നേടിയെടുത്ത ഇന്ത്യയില്‍ നിന്ന് എത്ര അകലെയാണ് ഇന്ന് നമ്മള്‍'; പ്രശാന്ത് ഭൂഷണ്‍
'തോട്ടം തൊഴിലാളികളുടെ രക്തമാണ് ചായയുടെ നിറം ', വാഗ്ദാനങ്ങളെല്ലാം വാക്കുകളിലൊതുങ്ങിയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

'സ്വാതന്ത്ര്യദിനത്തില്‍, നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍ എന്തിന് വേണ്ടിയാണ് പോരാടിയതെന്ന് ഓര്‍ക്കണം. ഒരു സമത്വ, ബഹുസ്വര, സാംസ്‌കാരിക സമൂഹത്തിനായാണ് അവര്‍ പോരാടിയത്. അവിടെ ജനങ്ങളാകും അധികാരികള്‍. മന്ത്രിമാരും ന്യായാധിപന്മാരുമുള്‍പ്പടെ ജനസേവകരായിരിക്കും. അവര്‍ തെറ്റ് ചെയ്താല്‍ അത് തിരുത്താന്‍ നമുക്ക് സാധിക്കുമായിരുന്നു. അതില്‍ നിന്ന് എത്ര അകലെയാണ് ഇന്ന് നാം', പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

ട്വീറ്റുകളുടെ പേരില്‍ പ്രശാന്ത് ഭൂഷനെതിരെയെടുത്ത കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രശാന്ത് ഭൂഷന്റേത് ഗുരുതര കോടതിയലക്ഷ്യമാണെന്നായിരുന്നു കോടതി പറഞ്ഞത്. കേസില്‍ വാദം ആഗസ്റ്റ് 20ന് നടക്കും.

Related Stories

No stories found.
logo
The Cue
www.thecue.in