പോത്തന്‍കോട് കൊലപാതകം; പ്രതികള്‍ ട്രയല്‍ റണ്‍ നടത്തിയെന്ന് പൊലീസ്; നാല് പേര്‍ പിടിയില്‍

പോത്തന്‍കോട് കൊലപാതകം; പ്രതികള്‍ ട്രയല്‍ റണ്‍ നടത്തിയെന്ന് പൊലീസ്; നാല് പേര്‍ പിടിയില്‍
Published on

പോത്തന്‍കോട് കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ബോംബെറിഞ്ഞ് ട്രയല്‍ റണ്‍ നടത്തിയെന്ന് വിവരം. മംഗലപുരം മങ്ങോട് പാലത്തിന് മുന്നില്‍ നിന്നാണ് ബോംബെറിഞ്ഞ് ട്രയല്‍ റണ്‍ നടത്തിയത്.

സുധീഷ് ഒളിച്ചു താമസിച്ചത് ലക്ഷം വീട് കോളനിയിലായതിനാല്‍, അവിടെ എത്തി എങ്ങനെ പ്രതിരോധം തീര്‍ക്കാം എന്ന് കണക്കുകൂട്ടിയാണ് ബോംബെറിഞ്ഞ് നോക്കിയത് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പോത്തന്‍കോട് കൊലപാതകത്തില്‍ നാല് പ്രതികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകം നടത്തിയതിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് ബൈക്കിലും ഓട്ടോറിക്ഷയിലുമായാണ്. ഈ ഓട്ടോ ഡ്രൈവര്‍അടക്കം നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം.

തിങ്കളാഴ്ച ആറ്റിങ്ങലില്‍ നടന്ന ഒരു വധ ശ്രമക്കേസിന് പിന്നാലെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് അക്രമികള്‍ ബന്ധു വീട്ടില്‍ നിന്ന് കൊലപ്പെടുത്തിയത്.

അക്രമികള്‍ സുധീഷിനെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ എടുത്തു കൊണ്ടു പോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. അതേസമയം പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന രാജേഷിനെ കണ്ടെത്താനായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in