ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കണ്ടില്ല, കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ റിപ്പോര്‍ട്ടിന് പിന്നില്‍ ധനവകുപ്പ്

ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കണ്ടില്ല, കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ റിപ്പോര്‍ട്ടിന് പിന്നില്‍ ധനവകുപ്പ്
Published on

സംസ്ഥാനത്ത് എ.പി.എല്‍ വിഭാഗത്തിന് കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ തീരുമാനത്തിന് പിന്നില്‍ ധനവകുപ്പിന്റെ കര്‍ശന നിലപാടെന്ന് റിപ്പോര്‍ട്ട്. ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും കാണാതെയാണെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എ.പി.എല്‍ വിഭാഗത്തിന് കൊവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കുന്ന ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സൗജന്യ ചികിത്സ തുടരാനാകില്ലെന്ന് ഫിനാന്‍സ് സെക്രട്ടറി എതിര്‍ നോട്ടെഴുതിയതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഇറക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി നിര്‍ബന്ധിതനാവുകയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപ വരെ കിടക്കക്ക് ഈടാക്കാനായിരുന്നു പറഞ്ഞത്. സ്വകാര്യ ആശുപത്രികളില്‍ 2645 മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കിയിരുന്നു. നിരക്ക് ബ്‌ളാക്ക് ഫംഗസ് ചികിത്സയ്ക്കടക്കം ബാധകമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in