പിഎസ്‌സി തട്ടിപ്പിന് കൂട്ടുനിന്നത് പോലീസുകാരന്‍; സന്ദേശങ്ങളയച്ചത് ഗോകുല്‍

പിഎസ്‌സി തട്ടിപ്പിന് കൂട്ടുനിന്നത് പോലീസുകാരന്‍; സന്ദേശങ്ങളയച്ചത് ഗോകുല്‍

Published on

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതികളായ ശിവരഞ്ജിത്തും പ്രണവും ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ പോലീസുകാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പിഎസ്‌സി വിജിലന്‍സ് കണ്ടെത്തി. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുല്‍ പ്രണവിന് സന്ദേശങ്ങള്‍ അയച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷ നടക്കുന്നതിനിടെ തുടര്‍ച്ചയായി സന്ദേശം അയച്ചു. പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017ലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. പി എസ് സിയുടെ കണ്ടെത്തല്‍ ഡിജിപിക്ക് കൈമാറും.

പിഎസ്‌സി തട്ടിപ്പിന് കൂട്ടുനിന്നത് പോലീസുകാരന്‍; സന്ദേശങ്ങളയച്ചത് ഗോകുല്‍
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭ പുറത്താക്കി; അപ്പീല്‍ നല്‍കും

ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും മൊബൈലിലേക്ക് പരീക്ഷാ സമയത്ത് 174 സന്ദേശങ്ങള്‍ എത്തിയെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു. നാല് നമ്പറുകളില്‍ നിന്നാണ് സന്ദേശം എത്തിയത്. രണ്ടു പേര്‍ക്കും ഒരേ നമ്പറില്‍ നിന്ന് എസ് എം എസ് ലഭിച്ചിട്ടുണ്ട്.

പിഎസ്‌സി തട്ടിപ്പിന് കൂട്ടുനിന്നത് പോലീസുകാരന്‍; സന്ദേശങ്ങളയച്ചത് ഗോകുല്‍
‘മരണത്തിന് തൊട്ടുമുമ്പ് ഹരീഷ് സാല്‍വേയ്ക്ക് സുഷമ സ്വരാജിന്റെ കോള്‍; ‘വക്കീല്‍ ഫീസായ ഒരു രൂപ കൈപ്പറ്റണം’ 

ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. ഇവര്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത് ക്രമക്കേട് നടത്തിയാണെന്ന് ആരോപണമുയര്‍ന്നപ്പോളാണ് പി എസ് സി വിജിലന്‍സ് അന്വേഷണം നടത്തിയത്.

logo
The Cue
www.thecue.in