ചോദ്യം ചെയ്യലിന് പി.സി ജോര്‍ജ് എത്തുന്നില്ല; വീണ്ടും നോട്ടീസ് നല്‍കാന്‍ പൊലീസ്, ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കില്ല

ചോദ്യം ചെയ്യലിന് പി.സി ജോര്‍ജ് എത്തുന്നില്ല; വീണ്ടും നോട്ടീസ് നല്‍കാന്‍ പൊലീസ്, ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കില്ല
Published on

മത വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കാന്‍ പൊലീസ്. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും പൊലീസിന് മുന്നില്‍ ഹാജരാകാതെ ജോര്‍ജ് തൃക്കാക്കരയില്‍ പ്രചരണത്തിന് പോകുകയായിരുന്നു. എന്നാല്‍ ജോര്‍ജ് ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.

കോടതി നിര്‍ദേശ പ്രകാരം ഹാജരാകണമെന്ന് ജോര്‍ജിന് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പൊലീസിന് മുമ്പില്‍ മൊഴി നല്‍കാന്‍ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യ വ്യവസ്ഥയുടെ ലംഘനമായി കാണേണ്ടതില്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.

അതേസമയം തൃക്കാക്കരയിലേക്ക് താന്‍ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയില്‍ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പി.സി. ജോര്‍ജ് മറുപടി നല്‍കുകയായിരുന്നു. ആരോഗ്യ പരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പി.സി. ജോര്‍ജ് മറുപടി നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in