നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ കേസെടുത്തു

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൽ
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൽ
Published on

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പൊലീസാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്തത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിദ്വേഷ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെതിരെ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് ജിഹാദ് ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

'ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. നാര്‍ക്കോട്ടിക് വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രസ്താവന നിര്‍ഭാഗ്യകരമാണ്. വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കി വേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍ക്കോട്ടിക് ജിഹാദെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്തിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in