സെന്‍കുമാര്‍ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചെന്ന് ഫോണ്‍വിളി, ഫ്‌ളാറ്റുകള്‍ പരിശോധിച്ച് പൊലീസ്, വ്യാജസന്ദേശത്തില്‍ കേസ്

സെന്‍കുമാര്‍ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചെന്ന് ഫോണ്‍വിളി, ഫ്‌ളാറ്റുകള്‍ പരിശോധിച്ച് പൊലീസ്, വ്യാജസന്ദേശത്തില്‍ കേസ്
Published on

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വ്യാജസന്ദേശത്തില്‍ തൃശൂര്‍ പൊലീസ് പരക്കം പായേണ്ടിവന്നത് മണിക്കൂറുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഇത്തരത്തില്‍ സന്ദേശമെത്തിയത്.'മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. ഉടനെ വരണം, രക്ഷിക്കണം എന്നായിരുന്നു ലാന്‍ഡ് ഫോണില്‍ വിളിച്ച സ്ത്രീ പറഞ്ഞത്.

സെന്‍കുമാര്‍ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചെന്ന് ഫോണ്‍വിളി, ഫ്‌ളാറ്റുകള്‍ പരിശോധിച്ച് പൊലീസ്, വ്യാജസന്ദേശത്തില്‍ കേസ്
'ആശ്ചര്യം, ആശ്ചര്യം, പെണ്ണിന് കാലുകളുണ്ട്'; ഫോട്ടോ പങ്കുവെച്ച് അനശ്വരയ്ക്ക് റിമയുടെ പിന്‍തുണ

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഈ വിവരം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറി. കാനാട്ടുകര മേഖലയിലെ ഫ്‌ളാറ്റിലാണ് ടിപി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു സന്ദേശത്തിലെ സൂചന. വെസ്റ്റ് പൊലീസ് കാനാട്ടുകരിയലെ ഫ്‌ളാറ്റുകളിലേക്ക് കുതിച്ചു. വിവിധ ഫ്‌ളാറ്റുകളിലെ താമസക്കാരെ വിളിച്ചുണര്‍ത്തി വിവരങ്ങള്‍ തിരക്കി. എന്നാല്‍ അത്തരമൊരു സംഭവമുള്ളതായി കണ്ടെത്താനായില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ന്നാണ് വിളിച്ച നമ്പര്‍ പിന്‍തുടര്‍ന്നത്. കാനാട്ടുകരയിലെ ഒരു ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പ്രായമുള്ള സ്ത്രീയാണ് വിളിച്ചതെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ വ്യാജസന്ദേശത്തിന്റെ പേരില്‍ കേസെടുത്തു. മുന്‍ ആധ്യാപികയായ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

Related Stories

No stories found.
logo
The Cue
www.thecue.in