യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടി; കെ. സുധാകരന് നോട്ടീസ് നല്‍കി പൊലീസ്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

Published on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തുന്ന യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ്. സംഘര്‍ഷമുണ്ടാവുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നോട്ടീസ് നല്‍കി.

സംഘര്‍ഷമുണ്ടാക്കരുതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചുമാണ് കെ. സുധാകരന് നോട്ടീസ് നല്‍കിയത്.

മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും 200 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ബിരിയാണി ചെമ്പുമായാണ് പലയിടങ്ങളിലും പ്രതിഷേധമുണ്ടായത്. മാര്‍ച്ചില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in