ഡല്‍ഹി കലാപം: പൊലീസ് ചോദ്യം ചെയ്യലില്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് കപില്‍ മിശ്ര, ചാര്‍ജ്ഷീറ്റ്

ഡല്‍ഹി കലാപം: പൊലീസ് ചോദ്യം ചെയ്യലില്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് കപില്‍ മിശ്ര, ചാര്‍ജ്ഷീറ്റ്
Published on

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ വിദ്വേഷ പ്രസംഗം നത്തിയിട്ടില്ലെന്ന് കപില്‍ മിശ്ര പറഞ്ഞതായി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്. ജൂലൈ അവസാന വാരമാണ് കപില്‍ മിശ്രയെ പൊലീസ് ചോദ്യം ചെയ്തതെന്ന് ചാര്‍ജ്ഷീറ്റില്‍ പറയുന്നതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ കപില്‍ മിശ്ര സമ്മതിച്ചുവെന്നും, എന്നാല്‍ താന്‍ പ്രസംഗമൊന്നും നടത്തിയില്ലെന്നുമാണ് കപില്‍ മിശ്ര ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്ന് ചാര്‍ജ് ഷീറ്റ് പറയുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ വെച്ച് താന്‍ നടത്തിയത് വിദ്വേഷ പ്രചരണമല്ലെന്നും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെയ്യാനുദ്ദേശിച്ചിരുന്ന പരിപാടികളെ കുറിച്ചാണ് സംസാരിച്ചതെന്നുമായിരുന്നു കപില്‍ മിശ്രയുടെ അവകാശവാദം.

3 ദിവസത്തിനുള്ളില്‍ പ്രതിഷേധ സ്ഥലങ്ങള്‍ ഒഴിപ്പിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നും, താന്‍ എത്തും മുമ്പെ ചില മേഖലകളില്‍ കലാപം ആരംഭിച്ചിരുന്നുവെന്നും മിശ്ര പറഞ്ഞതായി പൊലീസ് റിപ്പോര്‍ട്ട് പറയുന്നുണ്ട്.

53 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപത്തിന് വഴിവെച്ചത് കപില്‍ മിശ്രയുടെ വിദ്വഷപ്രസംഗമായിരുന്നു. ഫെബ്രുവരി അവസാന വാരമായിരുന്നു കലാപമുണ്ടായത്. വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in