കേരളം കൊവിഡിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു; ഡല്‍ഹിയെ കണ്ടു പഠിക്കണമെന്ന് സച്ചിദാനന്ദന്‍

കേരളം കൊവിഡിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു; ഡല്‍ഹിയെ കണ്ടു പഠിക്കണമെന്ന് സച്ചിദാനന്ദന്‍
Published on

കൊവിഡ് 19-മായി ബന്ധപ്പെട്ട് കേരളം അനാവശ്യമായി ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് കവി കെ.സച്ചിദാനന്ദന്‍. ഇക്കാര്യത്തില്‍ കേരളം ഡല്‍ഹിയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ ഒരേ ജനസംഖ്യയുള്ള കേരളത്തിന്റെയും ഡല്‍യുടെയും സമീപനങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍, ഈ വ്യത്യാസം സര്‍ക്കാരുകളുടെ മനോഭാവത്തിലാണോ അതോ ജനങ്ങളുടെതാണോ എന്ന് എനിക്കറിയില്ല. എനിക്ക് ഡല്‍ഹിയില്‍ കൂടുതല്‍ ശാന്തത തോന്നുന്നു, എനിക്ക് മാത്രമല്ല ഇവിടെയുള്ള എല്ലാവര്‍ക്കും.

ഈ രോഗം ഇവിടെയുമുണ്ട്, പക്ഷെ കേരളത്തിലേതു പോലെ ഭയപ്പാട് ഇവിടെയില്ല. ഇവിടുത്തെ ജനങ്ങളും മാസ്‌കുകള്‍ ധരിക്കുകയും ശരീരിക അകലം പാലിക്കുകയും ആവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തുപോകുകയും ചെയ്യുന്നു. മുന്‍കരുതലുണ്ട്, പക്ഷേ ഭയമോ ഭീതിയോ ഇല്ല.

രോഗികള്‍ക്ക് ഒറ്റപ്പെട്ടതായും വെറുക്കപ്പെടുന്നതായും ഭയവും തോന്നുന്നില്ല. കേരളത്തില്‍ ഞാന്‍ കണ്ടെത്തിയതില്‍ നിന്നും വ്യത്യസ്തമായി ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള ധാരണയും സന്നദ്ധതയും സഹാനുഭൂതിയും ഇവിടെയുണ്ട്. അവിടെ ഒഴിവാക്കലുകള്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ പൊതുധാരണ അങ്ങനെയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇവിടെ പൊലീസിന്റെ ഇടപെടല്‍ വളരെ കുറവാണ്. കണ്ടെയ്‌നര്‍ സോണുകള്‍ തെരഞ്ഞെടുക്കുന്നത് പോലും പൊലീസാണ്. കേരളത്തിലെ ഭീതിക്ക് കാരണം ഒരു പരിധിവരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടുമെന്നും കുറ്റപ്പെടുത്തുമെന്നുമുള്ള രോഗികളുടെ ഭയവുമാണ്. കേരളം ഡല്‍ഹിയില്‍ നിന്നും കൂടുതല്‍ പഠിക്കാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്', സച്ചിദാനന്ദന്‍ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in