ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണക്കുന്ന വനിതാ മന്ത്രിമാര്‍ പാന്റ് ഇട്ട് മന്ത്രിസഭയില്‍ വരട്ടെ: പി.എം.എ സലാം

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണക്കുന്ന വനിതാ മന്ത്രിമാര്‍ പാന്റ് ഇട്ട് മന്ത്രിസഭയില്‍ വരട്ടെ: പി.എം.എ സലാം
Published on

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലികക്ുന്ന വനിതാ മന്ത്രിമാര്‍ നിയമസഭയില്‍ പാന്റ് ധരിച്ചെത്തട്ടെയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് യൂണിഫോം മാറ്റത്തിലൂടെ നടക്കുന്നതെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആര്‍ ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേര് പറഞ്ഞ് പെണ്ണുങ്ങളെക്കൊണ്ട് ആണുങ്ങളെ വേഷം ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന് പകരം പുരുഷനെക്കൊണ്ട് സ്ത്രീവേഷം ധരിപ്പിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് പി.എം.എ സലാമിന്റെ വാദം.

പുരുഷാധിപത്യം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സലാം പറഞ്ഞു.

സംസ്ഥാനത്തെ മറ്റു പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിക്കാനാണ് ഈ ചര്‍ച്ചകള്‍ ഉപകരിക്കുക. അട്ടപ്പാടിയിലെ ശിശുമരണം, മുല്ലപ്പെരിയാറില്‍ സംഭവിച്ച അപാകത തുടങ്ങിയവയൊക്കെ മറച്ചുപിടിക്കാന്‍ ചെറിയ സംഭവങ്ങള്‍ കൊണ്ടുവന്ന് അത് പര്‍വ്വതീകരിച്ച് കാണിക്കുകയാണ് എന്നും സലാം പറഞ്ഞു.

വസ്ത്രം മാറിയതുകൊണ്ട് സ്ത്രീ വിഷയങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് ജൈവികമായ വ്യത്യാസമുണ്ട്. അത് നിലനിര്‍ത്തുകയാണ് വേണ്ടത്.

18 വയസു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് തുടര്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതുകൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നതെന്നും പി.എം.എ സലാം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in