നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡനുമായി ഫോണില്‍ സംസാരിച്ചെന്നും, കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണെന്നും മോദി പറഞ്ഞു.
ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി സംഭഷണ ശേഷം ട്വീറ്റ് ചെയ്തു. കൊവിഡ് 19 മഹാമാരി, കാലാവസ്ഥ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്നും ട്വീറ്റില്‍ പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനവും, പ്രചോദനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയും ജോ ബൈഡനും തമ്മില്‍ സംസാരിക്കുന്നത്.