കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ വൈറസ് എന്ന അദൃശ്യശത്രുവിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അജയ്യരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ അജയ്യര്‍ തന്നെ വിജയിക്കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ മോശം പെരുമാറ്റമോ, അതിക്രമമോ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ സൈനികരെ പോലെ തന്നെയാണ്. അവര്‍ക്ക് യൂണിഫോം ഇല്ലെന്നേ ഉള്ളൂ. ബംഗളൂരു രാജീവ് ഗാന്ധി സര്‍വകലാശാലയിലെ സില്‍വര്‍ ജൂബിലി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മെയ്ക്ക് ഇന്‍ ഇന്ത്യയെ മുന്‍നിര്‍ത്തി ടെലി മെഡിസിനില്‍ ഉള്‍പ്പെടെ പുതിയ മാതൃകകളെ കുറിച്ച് ആലോചന വേണമെന്നും പ്രധാനമന്ത്രി. ലോകം ഇന്ത്യയിലെ മെഡിക്കല്‍ സമൂഹത്തെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി. ഒരു കോടിയോളം പിപിഇ കിറ്റുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്തതായും പ്രധാനമന്ത്രി.12 കോടി ആളുകള്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്തതായും മോഡി.