മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന 37 നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും; വിമര്‍ശിച്ചാല്‍ ജോലി നഷ്ടമാകുന്ന സ്ഥിതി

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന 37 നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും; വിമര്‍ശിച്ചാല്‍  ജോലി നഷ്ടമാകുന്ന സ്ഥിതി
Published on

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ലോകത്തിലെ 37 നേതാക്കളുടെ പട്ടികയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും. റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡര്‍ എന്ന സംഘടനയാണ് പട്ടിക തയ്യാറാക്കിയത്.

ഉത്തരകൊറിയയുടെ കിം ജോങ് ഉന്‍, പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ തുടങ്ങിയവരും പട്ടികയിലുണ്ട്.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്്ഖ് ഹസീനയും, ഹോം കോംഗ് മേഖലയിലെ ചീഫ് എക്‌സിക്യൂട്ടീവ് കാരീം ലാം എന്നീ രണ്ട് വനിതകളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.

പോപുലിസ്റ്റ് പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്ന പ്രസംഗങ്ങളും വിവരങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളുടെ ഉള്ളടയ്ക്കം നിറയ്ക്കുക എന്നതാണ് നരേന്ദ്ര മോദിയുടെ പ്രധാന ആയുധമെന്നാണ് പറയുന്നത്.

മാധ്യമ ഉടമകളായ ശതകോടീശ്വരന്മാരുമായി മോദി അടുത്ത ബന്ധം സ്ഥാപിച്ചുവെന്നും മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമാകുന്ന സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോദിയുടെ ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങള്‍ വരെ ചില മാധ്യമങ്ങള്‍ പ്രാധാന്യത്തോട സംപ്രേക്ഷണം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

സൗദി കീരീടവാകാശി മുഹമ്മദ് ബിന്‍ സല്‍മ്മാന്റെ പേരും പട്ടികയിലുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധമാണ് മുഹമ്മദ് ബിന്‍ സല്‍മാനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

Related Stories

No stories found.
logo
The Cue
www.thecue.in