'എസ്ഡിപിഐ ഒരു നിസാര സംഘടന', നിരോധന പരിഗണനയിലെന്ന് കര്‍ണാടക മന്ത്രി

'എസ്ഡിപിഐ ഒരു നിസാര സംഘടന', നിരോധന പരിഗണനയിലെന്ന് കര്‍ണാടക മന്ത്രി
Published on

ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുന്നത് കര്‍ണാടക സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി കെഎസ് ഈശ്വരപ്പ. എസ്ഡിപിഐ ഒരു നിസാര സംഘടനയാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം 20ന് ചേരുന്ന കാബിനറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഘര്‍ഷത്തില്‍ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്ന കാര്യത്തെ കുറിച്ചും കാബിനറ്റ് യോഗം ചര്‍ച്ച ചെയ്യും. ഈ രണ്ട് കാര്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്നും ഈശ്വരപ്പ പറഞ്ഞു.

ആക്രണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് മന്ത്രി സിടി രവി നേരത്തെ ആരോപിച്ചിരുന്നു. ആക്രമണസംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവ് മുസമ്മില്‍ പാഷയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം കേസില്‍ സ്വതന്ത്രഅന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in