പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെയ്ക്കും, സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെയ്ക്കും, സംസ്ഥാന രാഷ്ട്രീയത്തിലേക്ക്
Published on

പി.കെ കുഞ്ഞാലിക്കുട്ടി, എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പും വരുന്ന രീതിയിലാകും രാജിവെയ്ക്കുന്നത്. ലോക്‌സഭയിലേക്ക് ജയിച്ച് രണ്ട് വര്‍ഷം പോലും തികയും മുന്‍പേയാണ് അദ്ദേഹം എംപി സ്ഥാനം രാജിവെയ്ക്കുന്നത്.

ഇത് വ്യക്തി തീരുമാനമല്ലെന്നും പാര്‍ട്ടി തീരുമാനമാണെന്നുമായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ വിശദീകരണം. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയ ശേഷം രാജിവെച്ച് മലപ്പുറത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വി.പി സാനുവിനോട് മത്സരിച്ച് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു.

PK Kunjalikkutty to Resign MP post and to return to State Politics

Related Stories

No stories found.
logo
The Cue
www.thecue.in