ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദര്‍ശനത്തില്‍ ഇഡി വിശദീകരണം തേടി, വ്യാജപ്രചരണത്തില്‍ നിയമനടപടിയെന്ന് പി.കെ ഇന്ദിര

ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദര്‍ശനത്തില്‍ ഇഡി വിശദീകരണം തേടി, വ്യാജപ്രചരണത്തില്‍ നിയമനടപടിയെന്ന് പി.കെ ഇന്ദിര
Published on

ക്വാറന്റീനില്‍ കഴിയുന്നതിനിടെ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ലോക്കര്‍ തുറന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്കിനോട് വിശദീകരണം തേടി. പി കെ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്റെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കേരള ബാങ്കിന്റെ കണ്ണൂര്‍ റീജണല്‍ മാനേജരോടാണ് വിവരങ്ങള്‍ തേടിയത്.

മന്ത്രി ഇപി ജയരാജന്റെ മകന് സ്വപ്‌ന സുരേഷുമായി സൗഹൃദമുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പി കെ ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നതെന്നാണ് ആരോപണം. ക്വാറന്റീനില്‍ കഴിയുന്നതിനിടെ അടിയന്തരമായി ബാങ്കിലെത്തിയതെന്തിനാണെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ബാങ്ക് ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മന്ത്രിയുടെ ഭാര്യ പി കെ ഇന്ദിര തള്ളി. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ബാങ്കില്‍ പോയത്. കൊവിഡ് പ്രാഥമിക പട്ടികയിലല്ലായിരുന്നു. കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ബാങ്കില്‍ പോയതെന്നും പികെ ഇന്ദിര പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in