ബിനീഷിന് മണി എക്‌സ്‌ചേഞ്ച് കമ്പനി; ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനെന്ന് പി കെ ഫിറോസ്

ബിനീഷിന് മണി എക്‌സ്‌ചേഞ്ച് കമ്പനി; ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനെന്ന് പി കെ ഫിറോസ്
Published on

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മണി എക്‌സ്‌ചേഞ്ച് കമ്പനിയെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്. ലഹരി മരുന്ന് കച്ചവടത്തിലെ പണം മാറ്റിയെടുക്കാനാണ് കമ്പനി തുടങ്ങിയതെന്ന് സംശയിക്കുന്നതായി പി കെ ഫിറോസ് പറഞ്ഞു.

2015ല്‍ ബെംഗളൂരുവില്‍ ബിനീഷ് കോടിയേരി മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്നും ഇതിലെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു. ഇടപാടുകള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. ഗോവയില്‍ വച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നതെന്നാണ് മൊഴി. ഇടപാടുകാരായ വിദേശികളില്‍ നിന്നും ലഭിക്കുന്ന കറന്‍സികളുടെ ഇടപാടിന് വേണ്ടിയാണോ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചതെന്ന് അന്വേഷിക്കണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു.

മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിക്കുന്നതിന് ലൈസന്‍സ് ലഭിക്കുക എളുപ്പമല്ല. സിപിഎം നേതാവിന്റെ മകന് ബിജെപി ഭരിക്കുമ്പോള്‍ ലൈസന്‍സ് ലഭിച്ചതും അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഒക്കച്ചങ്ങായി ആരാണെന്ന് വ്യക്തമാകുമെന്നും പി കെ ഫിറോസ് പറഞ്ഞു. യുഎഇ കോണ്‍സുലേറ്റുമായി സ്വര്‍ണക്കടത്തിലെ ഇടപാടുകള്‍ക്ക് ഇടനില നിന്നതും ബിനീഷാണോയെന്ന് അന്വേഷിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in