ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. കോടതി ചെലവിനായുള്ള 25,000 രൂപയും സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി സര്‍ക്കാര്‍ വാദം പൂര്‍ണമായി തള്ളി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിക്കണം.
പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധിയില്‍ ചുണ്ടിക്കാട്ടി. വിധിയില്‍ സന്തോഷമുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു.