മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമം, രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമം, രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on

ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ആര്‍ എസ് എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരംപാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം അതീവ ഗുരുതര പ്രതിസന്ധി നേരിടുന്നത്. അത് കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്.

എല്ലാവര്‍ക്കും ജീവിക്കാന്‍ ഇടമാണ് മതേതര ഇന്ത്യ എന്നതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിലൂടെ നടന്നതെന്ന് മുഖ്യമന്ത്രി. രാജ്യത്ത് നിലനില്‍ക്കുന്നത് സ്‌ഫോടനാത്മക സാഹചര്യമാണ്. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നത് ഈ പ്രതിഷേധ കൂട്ടായ്മ തെളിയിക്കുന്നത്.

പൗരത്വ നിയമഭേഗതിക്കെതിരായി രാജ്യമാകെ ഉയരുന്ന പ്രതിഷേധത്തില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് ഈ പ്രതിഷേധം. ഒരു മതത്തില്‍ വിശ്വസിക്കാത്തവര്‍ക്കും ജീവിക്കാവുന്ന രാജ്യമായിരുന്നു ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് രാജ്യമാകെ പ്രതിഷേധം ഉയരുന്നത്. പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും മന്ത്രിമാരും വിവിധ കക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി.

logo
The Cue
www.thecue.in