ഇടതുപക്ഷത്തെ നേരിടാന്‍ നേരായ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷത്തിന് നിരാശയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മൂലം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. വികസനം മറച്ചുവയ്ക്കാന്‍ കഴിയുന്നതല്ലെന്നും പ്രത്യക്ഷത്തില്‍ തന്നെ നാട് മാറുന്നു എന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായതായും പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.
പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍
കേരളം ഒട്ടും മാറില്ല, ഒരു പുരോഗതിയിലും ഉണ്ടാകില്ല എന്ന പഴയ ധാരണ തിരുത്താന്‍ കഴിഞ്ഞു. സംസ്ഥാനത്തിന് പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞു. പദ്ധതികള്‍ മുന്നോട്ടുപോകണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളിലും വികസനം എത്തണമെന്ന് ജനം ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നാട്ടില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ തുടരാനാകണം എന്നാണ് ജനങ്ങളുടെ ആഗ്രഹം. നാടിന്റെ വികസനം, ക്ഷേമം മുതലായവ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കേ സാധ്യമാക്കാന്‍ കഴിയൂ എന്ന് ജനം കരുതുന്നു. ജനങ്ങളുടെ പിന്തുണ വര്‍ധിച്ചു.
കേരള നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാന്‍ സാഹചര്യം സൃഷ്ടിച്ചത് യുഡിഎഫാണ്.
പിണറായി ഇന്നലെ അരീക്കോട് പറഞ്ഞത്
കോണ്‍ഗ്രസ് പരാജയപ്പെട്ടാന്‍ ബിജെപി വരുമെന്നാണ് കേരളത്തില്‍ ഉയര്‍ന്ന പ്രചാരണം. യഥാര്‍ഥത്തില്‍ ആ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ജമാഅത്ത് ഇസ്ലാമിയാണ്. അവര്‍ അഴിച്ചുവിട്ട പ്രചാരണം എന്തോ തങ്ങള്‍ക്ക് സഹായകരമാണെന്ന് കണ്ട് യുഡിഎഫ് അവരുമായി കൂട്ടുകൂടാന്‍ തയ്യാറായി അതേറ്റെടുക്കുകയായിരുന്നു. കേരള നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാന്‍ സാഹചര്യം സൃഷ്ടിച്ചത് യുഡിഎഫാണ്. നേമം മണ്ഡലത്തില്‍ സാധാരണനിലയ്ക്ക് ബിജെപി ജയിച്ചുവരേണ്ടതല്ല. ബിജെപിക്ക് ജയിച്ചുവരാനുളള സാഹചര്യം ഒരുക്കിയത് കോണ്‍ഗ്രസായിരുന്നു. കാരണം തൊട്ടടുത്ത മണ്ഡലത്തില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന് ബിജെപിയുടെ സഹായം വേണമായിരുന്നു. നേമം മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ വോട്ട് ആവിയായിപ്പോയി.