മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി മുമ്പ് കണ്ടിരുന്നുവെന്ന് പി.ടി തോമസ്, ക്ഷണിച്ചത് മുകേഷ്

മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി മുമ്പ് കണ്ടിരുന്നുവെന്ന് പി.ടി തോമസ്, ക്ഷണിച്ചത് മുകേഷ്
Published on

മുട്ടിൽ മരംമുറി കേസിലെ കുപ്രസിദ്ധ കുറ്റവാളിയോടൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായി പി ടി തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു. അതേസമയം മരം മുറിക്കേസുമായി മുഖ്യമന്ത്രിക്ക് ബന്ധമുള്ളതായി താൻ ആരോപിക്കുന്നില്ലെന്നും പി ടി തോമസ് പറഞ്ഞു.

കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താനല്ല പോയതെന്ന മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി തെറ്റാണെന്ന് തെളിയിക്കാനാണ് ഈ ചിത്രം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന ചടങ്ങിനായി 2017 ജനുവരി 21 ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ചു. എന്നാല്‍ സംഘാടകര്‍ കേസുകളില്‍ പ്രതികളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടർന്ന് മുഖ്യമന്ത്രി പിന്മാറി. കൊല്ലം എംഎല്‍എ എം. മുകേഷാണ് ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നും പി ടി തോമസ് എംഎൽഎ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in