സുരക്ഷ കൂട്ടിയതിന് പിന്നാലെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ പരിഹസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഇ.ഡി. നോട്ടീസ് നല്‍കുകയുണ്ടായി. പക്ഷെ ആ സംഭവം ഇവിടുത്തെ യുഡിഎഫുകാര്‍ പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ചോദിച്ചാല്‍ തന്നെ അങ്ങനെ ഒരു സംഭവം ഉണ്ടോ എന്ന് അവര്‍ തിരിച്ച് ചോദിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അതേസമയം കേന്ദ്ര ഏജന്‍സികളെക്കൊണ്ട് നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായി പരിപാടിക്ക് വരുന്നവര്‍ കറുത്ത മാസ്‌കും കറുത്ത നിറമുള്ള വസ്ത്രങ്ങളും ധരിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതും പ്രതിഷേധത്തിനിടയായി. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ മുരളീധരന്‍ എം.പി, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാല്‍ ഭയമാണെന്ന് നേതാക്കള്‍ പരഹസിച്ചു.