‘കെ സുരേന്ദ്രന്റെ യാത്ര നിഷിദ്ധമായി കാണുന്നില്ല’; പ്രതികരണവുമായി മുഖ്യമന്ത്രി 

‘കെ സുരേന്ദ്രന്റെ യാത്ര നിഷിദ്ധമായി കാണുന്നില്ല’; പ്രതികരണവുമായി മുഖ്യമന്ത്രി 

Published on

ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ യാത്ര ചെയ്യേണ്ട ആവശ്യം വന്നതിനാലാകാം ലോക്ക് ഡൗണിലും കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തരത്തേക്ക് സഞ്ചരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനായിരുന്നു മറുപടി. ആ യാത്ര നിഷിദ്ധമായ കാര്യമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

അദ്ദേഹം ഒരു പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകന്‍ ആണ്. സംസ്ഥാന പ്രസിഡന്റ് അല്ലേ, ആ നിലയ്ക്ക് സഞ്ചരിക്കേണ്ട ആവശ്യം വന്നിട്ടുണ്ടാകും. അതുകൊണ്ട് സഞ്ചരിച്ചതാകും. സാധാരണ നിലയ്ക്ക് അത് നിഷിദ്ധമായ കാര്യമായി പൊതുവില്‍ കാണുന്നില്ല. പൊതു പ്രവര്‍ത്തകരുടെ ചില കാര്യങ്ങള്‍ക്കുള്ള ചില സമയത്തെ സഞ്ചാരത്തെ അങ്ങനെ കാണാനാകില്ല.

‘കെ സുരേന്ദ്രന്റെ യാത്ര നിഷിദ്ധമായി കാണുന്നില്ല’; പ്രതികരണവുമായി മുഖ്യമന്ത്രി 
‘ദുരിതത്തിലായവരുടെ മനസ്സുകളിലും പ്രകാശമെത്തിക്കണം’ ; മോദിയുടെ ആഹ്വാനത്തില്‍ മുഖ്യമന്ത്രി 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക് ഡൗണ്‍ ഉത്തരവ് നിലനില്‍ക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയതാണ് വിവാദമായത്. ഓരോരുത്തരും നില്‍ക്കുന്നിടത്ത് തുടരാനായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടത്. ഈ സമയത്ത് കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രന്‍. ഇവിടെ നിന്നും തിരുവനന്തപുരത്തെത്തിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. പൊലീസിന്റെ പാസ് കിട്ടിയാല്‍ മാത്രമേ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാനാകൂ. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

logo
The Cue
www.thecue.in