അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എഫ്എഫ്‌സി ഗ്രൂപ്പംഗത്തെ അറസ്റ്റ് ചെയ്തു

അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എഫ്എഫ്‌സി ഗ്രൂപ്പംഗത്തെ അറസ്റ്റ് ചെയ്തു

Published on

നവോത്ഥാന നായകന്‍ മഹാത്മാ അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെയാണ് (19) ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ 153 ഐപിസി, കേരളാ പൊലീസ് ആക്ട് 120 എന്നിവ പ്രകാരം കേസ് എടുത്തു. അമല്‍ വി സുരേഷ് അയ്യന്‍കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന് കോട്ടയം പൊലീസ് വ്യക്തമാക്കി.

സൂര്യമാനസം സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ മുഖം അയ്യന്‍കാളിയുടെ ഛായാചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്തും അയ്യന്‍കാളിയുടെ പ്രസിദ്ധമായ പണിമുടക്ക് ആഹ്വാനവാചകത്തില്‍ മാറ്റം വരുത്തിയുള്ളതുമായിരുന്നു അമല്‍ വി സുരേഷിന്റെ പോസ്റ്റ്. ഫാന്‍ ഫൈറ്റ് ഗ്രൂപ്പില്‍ നിന്ന് ചിത്രം പുറത്തായതോടെ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്ന് അമലിനെതിരെ പരാതിയുമായി കെപിഎംഎസും ഭീം ആര്‍മിയും രംഗത്തെത്തി.

കേരളീയ നവോത്ഥാന നായകനും ചരിത്രപുരുഷനുമായ അയ്യന്‍കാളിയുടെ ഛായാചിത്രം വികൃതമാക്കി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കുകയും തധ്വാര സാംസ്‌കാരിക കേരളത്തിന് അവമതിപ്പുണ്ടാക്കുകയും ഒരു ജനതയുടെ മുഴുവന്‍ ഹൃദയത്തെ മുറിവേല്‍പിക്കുകയും ചെയ്തു.

കെപിഎംഎസ്

അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എഫ്എഫ്‌സി ഗ്രൂപ്പംഗത്തെ അറസ്റ്റ് ചെയ്തു
‘ചങ്കൂറ്റത്തോടെ ഭാവിയിലേക്ക് പാഞ്ഞ വില്ലുവണ്ടി’; കേരള ചരിത്രത്തിലെ ആദ്യപണിമുടക്ക് സമരം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

ഒന്നേകാല്‍ ലക്ഷത്തോളം അംഗങ്ങളുള്ള ക്ലോസ്ഡ് ഗ്രൂപ്പാണ് ഫാന്‍ ഫൈറ്റ് ക്ലബ്ബ്. സ്ത്രീവിരുദ്ധ-വംശീയാധിക്ഷേപ പോസ്റ്റുകളുടെ പേരില്‍ എഫ്എഫ്‌സി മുന്‍പും വിവാദത്തിലായിട്ടുണ്ട്. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മൂമ്പ് എഫ്എഫ്‌സി ഗ്രൂപ്പ് ഫേസ്ബുക്ക് പൂട്ടിയിരുന്നു. എന്നാല്‍ പഴയ ഗ്രൂപ്പിലെ അംഗങ്ങള്‍ കൂട്ടമായി ചേര്‍ന്ന് മറ്റൊരു ഗ്രൂപ്പുണ്ടാക്കി. അമല്‍ വി സുരേഷിനെ അറസ്റ്റ് ചെയ്ത വിവരം പോസ്റ്റ് ചെയ്ത കോട്ടയം പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധമറിയിച്ച് എഫ്എഫ്‌സി ഗ്രൂപ്പംഗങ്ങള്‍ എത്തിയിട്ടുണ്ട്.

അയ്യന്‍കാളിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; എഫ്എഫ്‌സി ഗ്രൂപ്പംഗത്തെ അറസ്റ്റ് ചെയ്തു
മുത്തൂറ്റ് ഫിനാന്‍സില്‍ എന്തുകൊണ്ട് തൊഴിലാളി സമരം; സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് പറയാനുള്ളത് 
logo
The Cue
www.thecue.in