ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് ഫൈസര്‍ അപേക്ഷ നല്‍കിയത്. വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. നേരത്തെ ബ്രിട്ടനും ബഹ്‌റൈനും ഫൈസര്‍ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
ഇന്ത്യയില്‍ പരീക്ഷണം നടത്തുന്ന വാക്‌സിനുകള്‍ക്കാണ് സാധാരണഗതിയില്‍ അനുമതി നല്‍കാറുള്ളത്. ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. മാത്രമല്ല മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ട ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബുധനാഴ്ചയായിരുന്നു ബ്രിട്ടന്‍ ഫൈസര്‍ വാക്സിന് അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കാകും ആദ്യം വാക്സിന്‍ ലഭ്യമാക്കുക. വെള്ളിയാഴ്ച ബഹ്‌റൈനും ഫൈസര്‍ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി.