ഇന്ധവില വര്‍ദ്ധനയില്‍ പൊറുതിമുട്ടി ജനം; ഈ മാസം മാത്രം വിലകൂട്ടിയത് ഏഴുതവണ

ഇന്ധവില വര്‍ദ്ധനയില്‍ പൊറുതിമുട്ടി ജനം; ഈ മാസം മാത്രം വിലകൂട്ടിയത് ഏഴുതവണ
Published on

ന്യൂദല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധവില കുതിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടിയാണ് ഇന്ധവില വീണ്ടും ഉയരാന്‍ ആരംഭിച്ചത്. ബുധാനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം ഏഴു തവണയാണ് ഇന്ധന വില കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നു. പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് നിലവില്‍ തിരുവനന്തപുരത്തെ വില.

കൊച്ചിയില്‍ പെട്രോളിന് 92.15 രൂപയും ഡീസലിന് 87.08 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 92.46 രൂപയും ഡീസലിന് 87.38 വിലയുമാണ് ഇന്നത്തെ വില.

മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ധന വീണ്ടും തുടങ്ങിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്ന് കുതിക്കുകയാണ്.

രാജ്യത്തെ കൊവിഡ് പ്രതിസന്ധി അനുദിനം വര്‍ദ്ധിക്കുമ്പോഴും ഇന്ധവില കൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബി.ജെ.പി ഇന്ധനവില വര്‍ദ്ധിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. പെട്രോളിനും ഡീസലിനും അന്യായമായി വില വര്‍ദ്ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in