ഇന്ധനവില വീണ്ടും കൂട്ടി; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് 8.47 രൂപ

ഇന്ധനവില വീണ്ടും കൂട്ടി; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് 8.47 രൂപ
Published on

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രെളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപയായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.11 രൂപയാണ്, ഡീസലിന് 102.86 രൂപ. കൊച്ചിയില്‍ പെട്രോളിന് 108.25 രൂപയായി, ഡീസലിന് 102.06 രൂപ. കോഴിക്കോട് പെട്രോളിന് 108.75 രൂപയും, ഡീസലിന് 102.19 രൂപയുമാണ്.

ഒരുമാസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തില്‍ ഡീസലിന് 8.47 രൂപയും, പെട്രോളിന് 6.95 രൂപയുമാണ് കൂട്ടിയത്.

ഇന്ധനവില വീണ്ടും കൂട്ടി; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് 8.47 രൂപ
'പെട്രോളും ഡീസലും പരിസ്ഥിതിക്ക് നല്ലതല്ല'; ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കണമെന്ന് നിതിന്‍ ഗഡ്കരി

Related Stories

No stories found.
logo
The Cue
www.thecue.in