'പെട്രോളും ഡീസലും പരിസ്ഥിതിക്ക് നല്ലതല്ല'; ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കണമെന്ന് നിതിന്‍ ഗഡ്കരി

'പെട്രോളും ഡീസലും പരിസ്ഥിതിക്ക് നല്ലതല്ല'; ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കണമെന്ന് നിതിന്‍ ഗഡ്കരി
Published on

പെട്രോളും ഡീസലും പരിസ്ഥിതിക്ക് നല്ലതല്ലെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കണം. ബദല്‍ സംവിധാനം കാണണമെന്നും ഒരു പരിപാടിയില്‍ സംസാരിക്കവെ നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.

പെട്രോളും ഡീസലും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ഡല്‍ഹിയിലെ ജനങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി. 'നിലവില്‍ 8 ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. നിലവിലെ രീതിയില്‍ ഉപയോഗം തുടര്‍ന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 25 ലക്ഷം കോടിയായി ഉയരും.'

ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാന്‍, ബദല്‍ സംവിധാനം കാണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. എഫനോള്‍, മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടിക്കാന്‍ പറ്റുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ നിക്ഷേപകര്‍ താല്‍പര്യം കാണിക്കണം. വളരെ വേഗത്തില്‍ തന്നെ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഇന്ധനങ്ങള്‍ക്ക് പകരം ബദല്‍ സംവിധാനം നടപ്പിലാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in