‘മരട് ഫ്‌ളാറ്റ് പൊളിക്കല്‍’; നിര്‍ണായക ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് മൂന്നുപേര്‍ 

‘മരട് ഫ്‌ളാറ്റ് പൊളിക്കല്‍’; നിര്‍ണായക ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് മൂന്നുപേര്‍ 

Published on

മരടില്‍ ഫ്‌ളാറ്റുകള്‍ നിയന്ത്രിതസ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിനായുള്ള നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മൂന്ന് ഉദ്യോഗസ്ഥരാണ്. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ. ആര്‍ വേണു ഗോപാല്‍, സ്‌ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെ, ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് എന്നിവരാണ് നേതൃത്വം നല്‍കുന്നവര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘മരട് ഫ്‌ളാറ്റ് പൊളിക്കല്‍’; നിര്‍ണായക ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് മൂന്നുപേര്‍ 
ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി ; 10.30 ന് ആദ്യ സൈറണ്‍, 10.59 ന് അവസാനത്തേത്, തൊട്ടുപിന്നാലെ സ്‌ഫോടനം 

കളക്ടറുടെ എതിര്‍പ്പില്ലാരേഖയുമായി വരുന്ന കമ്പനിക്ക് സ്‌ഫോടനത്തിനുള്ള അനുമതി നല്‍കുന്ന ഉദ്യോഗസ്ഥനാണ് ഡോ. ആര്‍ വേണുഗോപാല്‍. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ്, പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നത് മുതല്‍ ബ്ലാസ്റ്റിങ് പോയിന്റില്‍ വരെ ഈ ഉദ്യോഗസ്ഥനുണ്ടാകും.

‘മരട് ഫ്‌ളാറ്റ് പൊളിക്കല്‍’; നിര്‍ണായക ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് മൂന്നുപേര്‍ 
ഫ്‌ളാറ്റ് പൊളിക്കലിന് മുന്‍പ് പൂജ; സാങ്കേതിക സംവിധാനങ്ങള്‍ 99.9 ശതമാനം കൃത്യം,ശേഷിക്കുന്നത് ദൈവത്തിന്റെ കയ്യിലെന്ന് ഉത്കര്‍ഷ് മേത്ത 

ഇതിനകം ഇരുന്നൂറോളം സ്‌ഫോടനം നടത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള വിദഗ്ധനാണ് എസ് ബി സര്‍വാതെ. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയിലെ അംഗമാണ് ഇദ്ദേഹം. ഫ്‌ളാറ്റ് പൊളിക്കലിന്റെ ചുമതല പ്രത്യേകമായി നല്‍കിയിരിക്കുന്നത് ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായി ഏജന്‍സികളെ തീരുമാനിച്ചതും, പൊളിക്കല്‍ മേല്‍നോട്ടത്തിനായി സര്‍വാതെയെ വരുത്തിയതും, സമീപവാസികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതുമെല്ലാം സ്‌നേഹില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു.

logo
The Cue
www.thecue.in