‘ജീവിക്കാന്‍ വക തേടി പോയതാണ്, വിദ്വേഷ പ്രചാരകര്‍ കാരണമാണ് കൊല്ലപ്പെട്ടത്’; കണ്ണീരൊഴിയാതെ ഷഹ്ബാന്റെ കുടുംബം

‘ജീവിക്കാന്‍ വക തേടി പോയതാണ്, വിദ്വേഷ പ്രചാരകര്‍ കാരണമാണ് കൊല്ലപ്പെട്ടത്’; കണ്ണീരൊഴിയാതെ ഷഹ്ബാന്റെ കുടുംബം

Published on

വിദ്വേഷ പ്രസംഗങ്ങളുടെ ഫലമായിരുന്നു കലാപമെന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ എന്തെങ്കിലും പറഞ്ഞിട്ട് പോകും, ഇരയാകുന്നതും കൊല്ലപ്പെടുന്നതും സാധാരണ ജനങ്ങളാണെന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട ഷഹ്ബാന്‍ എന്ന യുവാവിന്റെ കുടുംബം പറയുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ത്ഷര്‍ സ്വദേശിയാണ് ഷഹ്ബാന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അക്രമത്തില്‍ ഷഹ്ബാന് പരുക്കേറ്റ വിവരം അറിഞ്ഞിരുന്നുവെന്ന് കുടുംബം പറയുന്നു. കണ്ണിന് പരുക്കേറ്റിരുന്നു, ചികിത്സയ്ക്കായി ഷഹ്ബാന്‍ ആശുപത്രിയില്‍ പോയതായും അറിഞ്ഞു. ചൊവ്വാഴ്ച 3 മണിയോടെ വിളിക്കുമ്പോള്‍ ഫോണ്‍ ഓഫായിരുന്നുവെന്ന് ഷഹ്ബാന്റെ അമ്മ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

‘ജീവിക്കാന്‍ വക തേടി പോയതാണ്, വിദ്വേഷ പ്രചാരകര്‍ കാരണമാണ് കൊല്ലപ്പെട്ടത്’; കണ്ണീരൊഴിയാതെ ഷഹ്ബാന്റെ കുടുംബം
‘കലാപം കത്തുമ്പോള്‍ വിവാഹം മുടങ്ങുമെന്ന് ഭയന്നു’ ; മുസ്ലിം അയല്‍ക്കാരുടെ കാവലില്‍ സാവിത്രിക്ക് മംഗല്യം

കിഴക്കന്‍ ഡല്‍ഹിയിലെ ഒരു വെല്‍ഡിങ് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷഹ്ബാന്‍. 'ജീവിക്കാന്‍ വക തേടിയാണ് അവന്‍ അവിടെ പോയത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് അങ്ങ് പോകും, പക്ഷെ അവര്‍ മൂലം കൊല്ലപ്പെടുന്നത് സാധാരണക്കാരാണ്.'- ഷഹ്ബാന്റെ അമ്മാവന്‍ പറയുന്നു.

logo
The Cue
www.thecue.in