‘വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല’; പൗരത്വ നിയമം 70 വര്‍ഷം മുന്‍പേ വേണ്ടതായിരുന്നുവെന്ന് ബിജെപിമന്ത്രി

‘വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല’; പൗരത്വ നിയമം 70 വര്‍ഷം മുന്‍പേ വേണ്ടതായിരുന്നുവെന്ന് ബിജെപിമന്ത്രി

Published on

വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കോണ്‍ഗ്രസ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. പൗരത്വ നിയമം 70 വര്‍ഷം മുമ്പ് തന്നെ കൊണ്ടുവരണമായിരുന്നുവെന്നും ഒഡീഷയില്‍ നിന്നുള്ള ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

‘വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല’; പൗരത്വ നിയമം 70 വര്‍ഷം മുന്‍പേ വേണ്ടതായിരുന്നുവെന്ന് ബിജെപിമന്ത്രി
‘വിചാരണയ്ക്ക് ഹാജരായില്ല’, ഹാര്‍ദിക് പട്ടേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യം മതാടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്, രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും അല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും അഖണ്ഡതയെയും വന്ദേമാതരത്തെയും അംഗീകരിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ യാതൊരു അവകാശവുമില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് രാജ്യത്ത് തീകത്തിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞതിന് അവര്‍ തങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

‘വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല’; പൗരത്വ നിയമം 70 വര്‍ഷം മുന്‍പേ വേണ്ടതായിരുന്നുവെന്ന് ബിജെപിമന്ത്രി
‘തുറന്ന വേദിയിലേക്കില്ല’; പൊതുപരിപാടി റദ്ദാക്കി ഗവര്‍ണര്‍

മുസ്ലീങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ പറ്റില്ലെന്ന് ആരും പറഞ്ഞിട്ടില്ല, വര്‍ഷങ്ങളായി അവര്‍ക്കൊപ്പമാണ് നമ്മള്‍ ജീവിക്കുന്നത്. കോണ്‍ഗ്രസാണ് ദ്വിരാഷ്ട്ര സിദ്ധാന്തം രൂപീകരിച്ചത്. നെഹ്‌റുവാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. രാജ്യം ആരുടെയും സ്വത്തല്ല. പ്രഭാതത്തിന് മുമ്പുള്ള ഇരുണ്ട സമയത്തിലൂടെയാണ് രാജ്യമിപ്പോള്‍ കടന്ന് പോകുന്നത്. പ്രഭാതം അകലയല്ല, രാജ്യം മുഴുവന്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടമിട്ടുകഴിഞ്ഞെന്നും സാരംഗി പറഞ്ഞു.

logo
The Cue
www.thecue.in