മതവിദ്വേഷ പ്രസംഗം; പി.സി ജോര്‍ജ് പൂജപ്പുര ജയിലില്‍, 14 ദിവസത്തേക്ക് റിമാന്‍ഡ്

മതവിദ്വേഷ പ്രസംഗം; പി.സി ജോര്‍ജ് പൂജപ്പുര ജയിലില്‍, 14 ദിവസത്തേക്ക് റിമാന്‍ഡ്
Published on

മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. പി.സി ജോര്‍ജ് തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശം നടത്തുന്നതില്‍ ഗൂഡാലോചനയുണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് കാരണം പി സി ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന് അഭിഭാഷകന്‍ പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.

പി.സി ജോര്‍ജിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി ആവശ്യം പരിഗണിക്കാതെയാണ് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. പി.സിക്കെതിരെ പൊലീസ് പ്രൊഡക്ഷന്‍ വാറണ്ടിനുള്ള അപേക്ഷ നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in