പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ കയ്യേറ്റം ചെയ്ത സംഭവം; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ കേസ് 

പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ കയ്യേറ്റം ചെയ്ത സംഭവം; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ കേസ് 

Published on

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ വിഎച്ച്പി, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശിനിയായ യുവതി വ്യാഴാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. സംഘം ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ കയ്യേറ്റം ചെയ്ത സംഭവം; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ കേസ് 
പാവക്കുളം ക്ഷേത്രത്തിലെ കയ്യേറ്റവും അധിക്ഷേപവും; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ പരാതി നല്‍കി യുവതി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിശ്വഹിന്ദുപരിഷത്തിന്റെ പൗരത്വ ഭേദഗതി അനുകൂല പരിപാടിക്കിടെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനായിരുന്നു യുവതിക്കു നേരെ കയ്യേറ്റവും അധിക്ഷേപവും ഉണ്ടായത്. വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മതവിദ്വേഷമുണ്ടാക്കുന്നു എന്നാരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ ഇതരമത വിദ്വോഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങള്‍ സംസാരിച്ചിരുന്നു.

പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ കയ്യേറ്റം ചെയ്ത സംഭവം; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ കേസ് 
ആര്‍എസ്എസിന്റെ പൗരത്വഭേദഗതി അനുകൂല പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ കേസ്; നടപടി ഹിന്ദുഐക്യവേദിയുടെ പരാതിയില്‍

പരാതിയിലേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ച് യുവതിക്കെതിരെ ഹിന്ദു ഐക്യവേദിയും പരാതി നല്‍കിയിട്ടുണ്ട്. യുവതിക്കെതിരെ ബിജെപി വ്യവസായ സെല്‍ കണ്‍വീനല്‍ സജിനിയാണ് പരാതി നല്‍കിയത്.

logo
The Cue
www.thecue.in