പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ ആക്രമിച്ച സംഭവം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലിച്ചുള്ള പരിപാടിക്കിടെ പ്രതിഷേധിച്ച യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. എറണാകുളം നോര്‍ത്ത് വനിതാ പൊലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ കഴിഞ്ഞ 21 നായിരുന്നു സംഭവം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഡോക്ടര്‍ മല്ലിക, സരള പണിക്കര്‍, സിവി സജിനി, പ്രസന്ന ബാഹുലേയന്‍, ബിനി സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ള ജനസാഗരണ സമിതിയാണ് മാതൃസംഗമം എന്ന പേരില്‍ പൗരത്വ ഭേദഗതിക്ക് അനുകൂലമായ വിശദീകരണ പരിപാടി സംഘടിപ്പിച്ചത്. സമീപത്തുള്ള ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന യുവതി ഇതില്‍ പ്രതിഷേധിച്ച് എത്തുകയായിരുന്നു. ഇവരെ കയ്യേറ്റം ചെയ്ത സ്ത്രീകള്‍ ആക്ഷേപിക്കുകയും ചെയ്തിരുന്നു.
പരിപാടിയില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് യുവതിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് കേസ് നല്‍കിയിരുന്നു. രണ്ട് കേസുകളും വനിതാ എസ്‌ഐയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. യുവതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.