'വിദ്വേഷം വളര്‍ത്താന്‍ ഈ സംഭവം ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നു'; മനേക ഗാന്ധിക്കെതിരെ പാര്‍വ്വതി

'വിദ്വേഷം വളര്‍ത്താന്‍ ഈ സംഭവം ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നു'; മനേക ഗാന്ധിക്കെതിരെ പാര്‍വ്വതി
Published on

മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മനേക ഗാന്ധിയെ വിമര്‍ശിച്ച് നടി പാര്‍വ്വതി. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിദ്വേഷ പ്രചരണം. മലപ്പുറം തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നായിരുന്നു മനേക ഗാന്ധിയുടെ പരാമര്‍ശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വന്യജീവികളെ കൊല്ലുവന്നവര്‍ക്കെതിരെയും, വേട്ടക്കാരനെതിരെയും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ട് അത് തുടരുകയാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600ഓളം ആനകള്‍ കൊല്ലപ്പെട്ടു. കേരള സര്‍ക്കാരും വനംവകുപ്പും ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.

'വിദ്വേഷം വളര്‍ത്താന്‍ ഈ സംഭവം ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നു'; മനേക ഗാന്ധിക്കെതിരെ പാര്‍വ്വതി
'ക്രിമിനല്‍ ചെയ്തികള്‍ക്ക് മലപ്പുറം കുപ്രസിദ്ധം'; വിദ്വേഷ പ്രചരണവുമായി മനേകാ ഗാന്ധി

ഇത്തരത്തില്‍ ഒരു വിഷയം വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നാണ് പാര്‍വ്വതി പറഞ്ഞത്. 'മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ തീര്‍ച്ചയായും തടയണം. അത് ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്. സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. പക്ഷെ ഈ സംഭവം ഒരു ജില്ലയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നു', പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in