ലോക്ക് ഡൗണ്‍ കാലത്തും രാജ്യത്ത് ജാതിക്കൊലകള്‍ക്കും ദുരഭിമാനക്കൊലകള്‍ക്കും കുറവില്ല. ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് തെലങ്കാനയില്‍ നടന്ന ദുരഭിമാനക്കൊലയുടെ വിവരങ്ങളാണ്. മാതാപിതാക്കള്‍ ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒബിസി വിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിനായിരുന്നു കൊലപാതകമെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഗോഡ്വാള്‍ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഭാസ്‌കരയ്യ വുപ്പള, വീരമ്മ ദമ്പതികളാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൂന്ന് പെണ്‍മക്കളില്‍ ഒരാളായിരുന്ന ദിവ്യയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ കൂടെ പഠിക്കുന്ന യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയവിവരം വീട്ടിലറിഞ്ഞതോടെയായിരുന്നു കൊലപാതകം.
കോളേജില്‍ നിന്ന് തിരിച്ചെത്തിയ ദിവ്യ ഗര്‍ഭിണിയാണെന്നറിഞ്ഞ മാതാപിതാക്കള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു. ഇതിന് സമ്മതിക്കാതായതോടെ ദിവ്യയെ കൊലപ്പെടുത്തുകയായിരുന്നു. മകള്‍ ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ഇവര്‍ ബന്ധുക്കളെയും അയല്‍ക്കാരെയും അറിയിച്ചത്. സംശയം തോന്നിയ ചിലര്‍ വില്ലേജ് സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലിലാണ് ഭാസ്‌കരയ്യയും വീരമ്മയും കുറ്റം സമ്മതിച്ചത്.
ഗ്രാമവാസികള്‍ക്കിടയില്‍ തങ്ങളുടെ അഭിമാനം നഷ്ടപ്പെടും എന്ന ഭയത്താലാണ് മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയതെന്ന് ശാന്തിനഗര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ച അതിരാവിലെയാണ് കൊലപാതകം നടന്നത്. പിതാവ് കഴുത്ത് ഞെരിച്ചപ്പോള്‍, അമ്മ മകളുടെ മുഖ്യം തലയിണ കൊണ്ട് അമര്‍ത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.