പന്തീരങ്കാവ് യു.എ.പി.എ കേസ്; താഹ ഫസലിന് ജാമ്യം

പന്തീരങ്കാവ് യു.എ.പി.എ കേസ്; താഹ ഫസലിന് ജാമ്യം
Published on

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ രണ്ടാം പ്രതിയാണ് താഹ. കേസില്‍ ഒന്നാം പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ ആവശ്യം കോടതി തള്ളി.

കേരളഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, വിചാരണ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2019 നവംബറിലാണ് താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കോഴിക്കോട് സെക്ഷന്‍സ് കോടതിയിലും, ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. പിന്നീടാണ് ഇരുവര്‍ക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും അലന്‍ ശുഹൈബിന്റെ ജാമ്യം ശരിവെക്കുകയുമായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് അജയ് റസ്തോഗിയും ജസ്റ്റിസ് ശ്രീനിവാസും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in