പാനൂര്‍ പീഡനം: ബിജെപി നേതാവായ അധ്യാപകന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

പാനൂര്‍ പീഡനം: ബിജെപി നേതാവായ അധ്യാപകന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍
Published on

കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ അധ്യാപകന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍. കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. മാനസികാഘാതത്തില്‍ നിന്നും കുട്ടി ഇതുവരെ മോചിതയായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതി കുനിയില്‍ പത്മരാജന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

തലശ്ശേരി പോക്‌സോ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ വാദത്തിനായി ജാമ്യാപേക്ഷ മാറ്റിവെച്ചു.

കുട്ടിയെ ചോദ്യം ചെയ്യാനോ മൊഴി രേഖപ്പെടുത്താനോ ക്രൈബ്രാഞ്ചിന് കഴിഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 15നാണ് പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. പത്ത് വയസ്സുള്ള പെണ്‍കുട്ടി സ്‌കൂള്‍ ടോയ്‌ലെറ്റില്‍ വെച്ച് മൂന്ന് തവണ പീഡിപ്പിച്ചുവെന്നാണ് പത്മരാജനെതിരെ പരാതി. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും അധ്യാപക സംഘടനയുടെ ജില്ലാ നേതാവുമാണ് പത്മരാജന്‍.

Related Stories

No stories found.
logo
The Cue
www.thecue.in