കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ പദ്മരാജന്‍ പിടിയില്‍.തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് വൈകുന്നത് കര്‍ണാടകയിലേക്ക് കടന്നതിനാലാണെന്ന പൊലീസ് വാദവും ഇതോടെ പൊളിഞ്ഞു. ഒരു മാസം പിന്നിട്ടിട്ടും പദ്മരാജനെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പൊലീസിനെ പരസ്യമായി വിമര്‍ശിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. കേസന്വേഷണത്തിന് ഡിവൈഎസ്പി വേണുഗോപാലന്റെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എല്‍.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി പദ്മരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചിരുന്നു.അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.
പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാല്‍ കെ വിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു . പാനൂര്‍ എസ്ഐ ഫായിസ് അലിയുടെ കീഴില്‍ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘത്തെയാണ് കേസ് അന്വേഷണം ഏല്‍പ്പിച്ചിരുന്നത്.
്രപതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി വേണുഗോപാലന്‍ കെ.വി ദ ക്യുവിനോട് ഇന്നലെ പറഞ്ഞിരുന്നു. അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ട് ഒരുമാസമാകാറായിട്ടും അറസ്റ്റ് ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതി കര്‍ണാടകയിലേക്ക് കടന്നുവെന്നും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതുമെന്നായിരുന്നു വിശദീകരണം.