പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്

Published on

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി നോട്ടീസയച്ചിരിക്കുന്നത്.

കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നല്‍കിയത്. മറ്റന്നാള്‍ മൊഴിയെടുക്കുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലായ് മാസം ഇത് സംബന്ധിച്ച് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിലും ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു. നോട്ട് നിരോധനകാലത്ത് ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി വെളുപ്പിച്ചെന്നാണ് കേസ്. മുന്‍ മന്ത്രി കെടി ജലീലും ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് പുറത്തുവിട്ടിരുന്നു.

കെടി ജലീല്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരാലി തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്ന് വെളിപ്പെടുത്തിയിരുന്നു.

തങ്ങളെ മറയാക്കി കുറേ കാലങ്ങളായി ഒരു തരം മാഫിയ പ്രവര്‍ത്തനമാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. അതിനെതിരെ ലീഗില്‍ നിന്നു തന്നെ അപസ്വരങ്ങല്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നുമായിരുന്നു കെടി ജലീല്‍ പറഞ്ഞത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡി നോട്ടീസയച്ചിരിക്കുന്നത്.

കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നല്‍കിയത്. മറ്റന്നാള്‍ മൊഴിയെടുക്കുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലായ് മാസം ഇത് സംബന്ധിച്ച് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിലും ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു.

നോട്ട് നിരോധനകാലത്ത് ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി വെളുപ്പിച്ചെന്നാണ് കേസ്. മുന്‍ മന്ത്രി കെടി ജലീലും ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് പുറത്തുവിട്ടിരുന്നു.

കെടി ജലീല്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരാലി തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്ന് വെളിപ്പെടുത്തിയിരുന്നു.

തങ്ങളെ മറയാക്കി കുറേ കാലങ്ങളായി ഒരു തരം മാഫിയ പ്രവര്‍ത്തനമാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. അതിനെതിരെ ലീഗില്‍ നിന്നു തന്നെ അപസ്വരങ്ങല്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നുമായിരുന്നു കെടി ജലീല്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in