പ്രത്യാഘാതം നേരിടേണ്ടി വരും; ജെറുസലേമിലുള്ള പലസ്തീനികള്‍ക്ക് 'ഇസ്രായേല്‍ ഇന്റലിജന്‍സിന്റെ' ഭീഷണി സന്ദേശം

പ്രത്യാഘാതം നേരിടേണ്ടി വരും;  ജെറുസലേമിലുള്ള പലസ്തീനികള്‍ക്ക് 'ഇസ്രായേല്‍ ഇന്റലിജന്‍സിന്റെ' ഭീഷണി സന്ദേശം
Published on

ടെല്‍അവീവ്: ജെറുസലേമിലുള്ള പലസ്തീനികളെ വിരട്ടി ഇസ്രായേല്‍. പലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ ഭാഗമായെന്ന് കാണിച്ചാണ് ഇസ്രായേല്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ജെറുസലേമിലുള്ളവര്‍ക്ക് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ക്കാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

'' നിങ്ങള്‍ അല്‍ അഖ്‌സ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും,'' എന്നാണ് ഇസ്രായേലി ഇന്റലിജന്‍സ് എന്ന പേരില്‍ പലസ്തീനില്‍ ഉള്ളവര്‍ക്ക് വന്ന സന്ദേശത്തില്‍ പറയുന്നത്.

ഒരേ ഫോണ്‍ നമ്പറില്‍ നിന്ന് തന്നെയാണ് എല്ലാവര്‍ക്കും സന്ദേശം ലഭിച്ചത്. അല്‍ അഖ്‌സ പള്ളിക്ക് സമീപം ഉള്ളവര്‍ക്ക് വന്ന സന്ദേശത്തിന് പിന്നില്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് തന്നെയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

ഇതിനോടകം നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്ക് ലഭിച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. അല്‍ അഖ്‌സ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും സന്ദേശം ലഭിച്ചു.

ജി.പി.എസ് സിസ്റ്റം ഉപയോഗിച്ച് വെടിവെപ്പിന്റെ സമയത്ത് പള്ളിയില്‍ ആരെല്ലാമായിരുന്നു ഉള്ളത് എന്നത് അന്വേഷിച്ചാണോ മെസേജ് അയച്ചത് എന്ന് സംശയിക്കുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലി ഇന്റലിജന്‍സ് പലസ്തീനികളെ ഭയപ്പെടുത്തി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പരാതി ഉയര്‍ന്നു. ഭീഷണികള്‍ക്ക് മുന്‍പില്‍ തങ്ങള്‍ വഴങ്ങില്ലെന്നാണ് ഇവര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in