ഹിജാബ് അഴിപ്പിക്കുന്നത് പ്രാകൃതവും ലജ്ജാകരവും; ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെടുന്നുവെന്ന് പാളയം ഇമാം

ഹിജാബ് അഴിപ്പിക്കുന്നത് പ്രാകൃതവും ലജ്ജാകരവും; ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെടുന്നുവെന്ന് പാളയം ഇമാം
Published on

ഹിജാബ് അഴിപ്പിക്കുന്നത് പ്രാകൃതവും ലജ്ജാകരവുമാണെന്ന് പാളയം ഇമാം ഡോക്ടര്‍ വി.പി സുഹൈബ് മൗലവി. മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും നിര്‍ബന്ധ മതാചാരണത്തിന്റെ ഭാഗമായാണ് ശിരോവസ്ത്രം ധരിക്കുന്നത്. ഹിജാബ് അഴിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പാളയം ഇമാം വ്യക്തമാക്കി.

ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വസ്ത്ര സ്വാതന്ത്ര്യമുണ്ട്. അത് അനുവദിച്ച് കൊടുത്തുകൊണ്ടാണ് ഇത്രയും കാലം മുന്നോട്ട് പോയത്. പൂണൂര്‍ ധരിക്കുന്നവരും പൊട്ട് തൊടുന്നവരും രുദ്രാക്ഷം കെട്ടുന്നവരും തലപ്പാവ് അണിയുന്നവരും രാജ്യത്തുണ്ട്.

ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തുന്നത് കടുത്ത അനീതിയും വിവേചനവുമാണ്. ഇതിലൂടെ ഒരു സമുദായത്തിന്റെ വികാരം വൃണപ്പെടുത്തുക മാത്രമല്ല, രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്നും പാളയം ഇമാം പ്രസ്താവനയില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in