പാലാരിവട്ടം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍, ആശുപത്രി മുറിയിലെത്തി വിജിലന്‍സ് നീക്കം

പാലാരിവട്ടം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍, ആശുപത്രി മുറിയിലെത്തി വിജിലന്‍സ് നീക്കം
Published on

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തിയാണ് ചികില്‍സയില്‍ കഴിയുന്ന ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ തന്നെ വിജിലന്‍സ് സംഘം വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനായിരുന്നു വിജിലന്‍സ് നീക്കം.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലേത്തിയിരുന്നത്. അറസ്റ്റ് നീക്കമറിഞ്ഞ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിലെത്തുകയായിരുന്നുവെന്നും അഭ്യൂഹമുണ്ട്. ഇന്നലെ രാത്രിയോടെയാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റ് നീക്കമറിഞ്ഞ് മുന്‍കൂര്‍ ജാമ്യത്തിനായി ഇബ്രാംഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും പിണറായി വിജയന്‍ സര്‍ക്കാരും എല്‍ഡിഎഫും പ്രതിരോധത്തിലായ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടി സജീവമാക്കാന്‍ തീരുമാനിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാലാരിവട്ടം അഴിമതി കേസില്‍ അഞ്ചാം പ്രതിയാണ് യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ്.

Related Stories

No stories found.
logo
The Cue
www.thecue.in