പാലാരിവട്ടം പാലം പൊളിക്കല്‍ തിങ്കളാഴ്ച തുടങ്ങും; രാത്രിയും പകലും നിര്‍മ്മാണം

പാലാരിവട്ടം പാലം പൊളിക്കല്‍ തിങ്കളാഴ്ച തുടങ്ങും; രാത്രിയും പകലും നിര്‍മ്മാണം
Published on

പാലാരിവട്ടം പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും. ഘട്ടംഘട്ടമായാണ് പൊളിക്കുക. ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരിക്കാന്‍ ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

മേല്‍പ്പാലത്തിലെ ടാറ് നീക്കുന്ന ജോലികളാണ് തിങ്കളാഴ്ച ആരംഭിക്കുക. പാലത്തിന്റെ പിയറുകളും പിയര്‍ ക്യാപുകളും ഉള്‍പ്പെടുന്ന മേല്‍ഭാഗമാണ് പൊളിക്കുന്നത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിക്കും. രാത്രിയും പകലുമായാണ് നിര്‍മ്മാണ പ്രവര്‍ത്തനമുണ്ടാകുക.

ഇ ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുക. എട്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു. പാലം പൊളിച്ചു നീക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹായം തേടും. പാലം പൊളിച്ച് പുനര്‍നിര്‍മ്മിക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in